കോളിളക്കം സൃഷ്ടിച്ച കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോളിളക്കം സൃഷ്ടിച്ച കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഇ​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ല്‍ പേ​ജു​ക​ളു​ള്ള​താ​ണ് കു​റ്റ​പ​ത്രം. കേ​സി​ല്‍ 25 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ഇ​തു​വ​രെ 19 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഫ​വാ​സ്, ര​ണ്ടാം പ്ര​തി ശ്രീ​മോ​ന്‍, മൂ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, നാ​ലാം പ്ര​തി അ​ഫ​സ​ല്‍ മു​ഹ​മ്മ​ദ്, അ​ഞ്ചാം പ്ര​തി ശ​ബ്‌​ന മ​നോ​ജ് എ​ന്നി​ങ്ങ​നെ പ്ര​തി​പ​ട്ടി​ക നീ​ളു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. 84 ഗ്രാം ​മെ​ത്താ​ഫെറ്റാ​മി​ന്‍ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ കേ​സാ​ണി​ത്. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​ഡി​ആ​ര്‍ രേ​ഖ​ക​ള്‍, മൊ​ബൈ​ല്‍​ ഫോ​ണ്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രാ​യ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍.

2021 ഓ​ഗ​സ്റ്റ് 19നാ​ണ് കാ​ക്ക​നാ​ട്ടെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നിന്നു മ​യ​ക്കു​മ​രുന്നു പി​ടി​കൂ​ടി​യ​ത്. അ​ന്ന് ഏ​ഴു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. ഇ​വ​രി​ല്‍​നി​ന്നു ല​ഭി​ച്ച ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തു​ട​ര്‍ റെ​യ്ഡി​ല്‍ 1.085 കി​ലോ ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​ന്‍ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. കൊ​ച്ചി​യി​ലെ സം​ഘ​ത്തി​നു മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ​ത് തൊ​ണ്ടി​യാ​ര്‍​പേ​ട്ട് സ്വ​ദേ​ശി ഷം​സു​ദീ​ന്‍ സേ​ട്ട് ആ​ണെ​ന്ന് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ലെ 25-ാം പ്ര​തി​യാ​ണ് ഇ​യാ​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...