Tuesday, April 23, 2024 12:59 pm

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി സമ്പ്രദായം നിലവില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി അനുവദിക്കുന്ന ക്രമീകരണം നിലവില്‍ വന്നു. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയാണ് അവധി നല്‍കുന്നത്. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാരില്‍ നിന്നാണ് കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. ഇതിനായി മാര്‍ഗനിര്‍ദേശവും കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കി. നിലവില്‍ കോര്‍പ്പറേഷന്‍റെ സജീവ സേവനത്തിലുള്ളവരും പ്രൊബേഷന്‍ കാലാവധി പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ ജീവനക്കാരായിരിക്കണം അപേക്ഷകര്‍. കോര്‍പ്പറേഷന്‍റെ അനുമതിയോടെ ദീര്‍ഘകാല അവധിയിലുള്ളവര്‍ ഈ കാലാവധി പൂര്‍ത്തിയാക്കി തിരികെ പ്രവേശിച്ചാലേ ഈ അവധിക്ക് യോഗ്യരാകൂ.

വോളന്‍ററി റിട്ടയര്‍മെന്‍റിന് അപേക്ഷ നല്‍കിയവരെ ദീര്‍ഘകാല അവധിക്ക് പരിഗണിക്കില്ല. സസ്പെന്‍ഷനില്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാനാകില്ല. ഈ മാസം 28ന് മുന്പായി അപേക്ഷകള്‍ നല്‍കാനാണ് അറിയിപ്പ്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാന്‍ ഇത് സഹായിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് മാനേജ്മെന്‍റ് തീരുമാനത്തിനു പിന്നിലെന്ന ആക്ഷേപവുമുണ്ട്. തൊഴിലാളി സംഘടനകള്‍ തീരുമാനത്തിന് എതിരാണ്. കൂടുതല്‍ ബസ് നിരത്തില്‍ ഇറക്കിയാല്‍ എല്ലാവര്‍ക്കും ജോലി നല്‍കാന്‍ കഴിയുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. എന്നാല്‍ ശമ്പള പരിഷ്കരണം നടപ്പാക്കിയതിനാല്‍ ഇനി പരസ്യമായി തീരുമാനത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ സാധ്യതയില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണം : വെങ്കയ്യ നായിഡു

0
ന്യൂഡൽഹി:  കൂറുമാറ്റ നിരോധന നിയമങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് മുൻ  ഉപരാഷ്ട്രപതി വെങ്കയ്യ...

കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക്...

കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു

0
പൂച്ചാക്കൽ : കൽക്കെട്ട് തകർന്നത് തീരദേശവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. വേമ്പനാട്ടുകായൽത്തീരത്തെയും ഇടത്തോടുകളിലെയും...

മ​യ​ക്കു​മ​രു​ന്നു​മാ​യി രണ്ടുപേർ അറസ്റ്റിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ് പോ​ലീ​സ് സം​ഘം ന​ട​ത്തി​യ...