ഡിഗ്രി തോറ്റിട്ടും പി.ജിക്ക് പഠനം ; എട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി കാലടി സംസ്കൃത സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ വിദ്യാർത്ഥികളെ പുറത്താക്കി. ഡിഗ്രി ഒന്നാം സെമസ്റ്റർ മുതൽ അഞ്ചാം സെമസ്റ്റർ വരെ തോറ്റ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാൻസിലര്‍ പറഞ്ഞു. വിസിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണം ഡിഗ്രി തോറ്റവരെ ചട്ടം ലംഘിച്ച് പിജിക്ക് പ്രവേശനം നൽകിയെന്ന് കണ്ടെത്തി. സംസ്കൃതം ന്യായത്തിൽ ബിഎ ഒന്നും മൂന്നും അ‍‍ഞ്ചും സെമസ്റ്റർ തോറ്റ രണ്ട് വിദ്യാർത്ഥികൾക്ക് എംഎക്ക് പ്രവേശനം നൽകി. വ്യാകരണത്തിൽ ഒന്നും അഞ്ചും സെമസ്റ്റർ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തിൽ നാലാം സെമസ്റ്റർ തോറ്റ കുട്ടിക്കും എംഎക്ക് പ്രവേശനം നൽകി. ബാച്ച്ലർ ഓഫ് ഫൈൻ ആർട്സിൽ ആറും ഏഴും എട്ടും സെമസ്റ്റർ തോറ്റ കുട്ടിക്കും പിജിക്ക് പ്രവേശനം നൽകി. സർവ്വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂർ, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്. ഡിഗ്രി തോറ്റ് പിജിക്ക് പ്രവേശനം നേടിയവരെ പുറത്താക്കിയതായി വി സി അറിയിച്ചു.

കാലടിയില്‍ ബിരുദം അവസാന സെമസ്റ്റര്‍ പരീക്ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിജി പ്രവേശന പരീക്ഷ എഴുതാം. പക്ഷേ ഇവര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ പാസായിരിക്കണം. പിജിക്ക് പ്രവേശനം നേടിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ അവസാന സെമസ്റ്റര്‍ ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ തോറ്റവർക്ക് എങ്ങനെ പിജി പ്രവേശന പരീക്ഷക്ക് അനുമതി നൽകി എന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. അവരെ എങ്ങനെ എംഎ ക്ലാസിൽ ഇരുത്തി എന്നതിൽ ദുരൂഹത ബാക്കി നലില്‍ക്കുകയാണ്. ബിഎ തോറ്റവര്‍ എംഎയ്ക്ക് പഠിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കാലടി സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 15 ലധികം വിദ്യാര്‍ത്ഥികള്‍ കോഴ്സ് അവസാനിപ്പിച്ച് ടിസി വാങ്ങി പോയതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് സര്‍വകലശാല വിശദമായ അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...