സര്‍വകലാശാല പരീക്ഷയില്‍ തോറ്റ എസ്എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കാലടി സംസ്‌കൃത സര്‍വ്വകലാശാല പരീക്ഷയില്‍ തോറ്റ എസ്‌എഫ്‌ഐ വനിതാ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജ ഗ്രേസ് മാര്‍ക്ക്.സര്‍വ്വകലാശാല യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസഫിനാണ് വ്യാജ ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദ പരീക്ഷയില്‍ ജയിപ്പിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

യുവജനോത്സവത്തിന്റെ ഗ്രേസ് മാര്‍ക്കാണ് എല്‍സയ്‌ക്ക് സര്‍വ്വകലാശാല നല്‍കിയത്. യുവജനോത്സവത്തില്‍ എല്‍സ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മലയാളം സ്‌കിറ്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചെന്നാണ് സര്‍വ്വകലാശാല നല്‍കിയ വ്യാജ സര്‍ട്ടിഫിക്കേറ്റില്‍ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ സര്‍വ്വകലാശാലയ്‌ക്കെതിരെ എല്‍സ പങ്കെടുത്തെന്നു പറയുന്ന സ്‌കിറ്റിലെ വിജയികളാണ് രംഗത്ത് വന്നിരിക്കുന്നത്. എസ്‌എഫ്‌ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ സംഭവത്തില്‍ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരിക്കുന്നത്. എല്‍സ സ്‌കിറ്റില്‍ തങ്ങള്‍ക്കൊപ്പം പങ്കെടുക്കുകയോ അണിയറയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും വിദ്യാര്‍ത്ഥിനിയ്‌ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...