അട്ടപ്പാടി മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുക്കാലി സ്വദേശി ഷിഫാന്‍ എന്നയളെയാണ് പോലീസ് പിടികൂടിയത്. മധു വധക്കേസ് പ്രതി അബ്ബാസിന്‍റെ ഡ്രൈവറാണ് ഇയാള്‍. ചിണ്ടക്കിയിലെ വൈദ്യശാലയില്‍ നിന്നാണ് അഗളി ഡിവൈഎസ്പിയും സംഘവും ഇയാളെ പിടികൂടിയത്. മതിയായ രേഖകളില്ലാത്ത 36 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മധു കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന പണമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയും നേരത്തെ അഗളി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ നിന്ന് പിന്‍മാറണമെന്നും ഇല്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഷിഫാന്‍ പിടിയിലായത്. ഇയാളുടെ സുഹൃത്തിനായും അന്വേഷണം വിപുലമാക്കി.

അതേസമയം കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍. അറുപതിലധികം തവണ പ്രതികള്‍ സാക്ഷികളെ വിളിച്ചു. ഇതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. മധു കേസില്‍ ഇതുവരെ പതിനൊന്ന് സാക്ഷികളാണ് കൂറുമാറിയത്. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് അവസാനമായി കൂറുമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...