കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല (58) യെ വെട്ടി പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിന് സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഭാര്യയെ വെട്ടിയതിനെ തുടർന്ന് നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലുടെ ഓടി മറയുകയായിരുന്നു. പിന്നീട് പോലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പ് : വാട്സാപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ ;...

0
ന്യൂഡൽഹി : വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ...

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള...

മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

0
കോഴിക്കോട് : അരൂരിലെ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു....

സർക്കാർജോലിയും സ്വത്തും ലക്ഷ്യം ; അച്ഛനെയും ആയുഷി കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധു

0
ജയ്പുർ : രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ...