കളമശ്ശേരിയെ ചൊല്ലി മുസ്‍ലിം ലീഗില്‍‌ ഭിന്നത രൂക്ഷം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശ്ശേരിയെ ചൊല്ലി എറണാകുളം മുസ്‍ലിം ലീഗില്‍‌ ഭിന്നത രൂക്ഷം. പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെതിരെ രംഗത്തെത്തിയ മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതേസമയം കളമശ്ശേരിയില്‍ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്.

കളമശ്ശേരി മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെ അംഗീകരിക്കില്ലെന്ന പരസ്യ നിലപാടുമായി ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തെരുവിലിറങ്ങിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്ത ജില്ല പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

എറണാകുളം ജില്ലയിലെ മുസ്‍ലിം ലീഗിന്റെ ഏക സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്. അതേസമയം കളമശ്ശേരിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അബ്ദുല്‍ ഗഫൂരിന് വേണ്ടിയുള്ള പ്രചാരണരംഗത്ത് നിന്ന് നേതാക്കള്‍ പൂര്‍ണമായി വിട്ടുനില്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...