കൊച്ചി: കളമശ്ശേരിയില്‍ 17കാരനെ മര്‍ദിച്ച സംഭവത്തിലുള്‍പ്പെട്ട കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് മരിച്ചത്.
ലഹരി ഉപയോഗിച്ചത് വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിന് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. കളമശ്ശേരി ഗ്ലാസ് കോളനിയില്‍ പെരിയാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലായിരുന്നു സമൂഹത്തെ ഞെട്ടിച്ച ക്രൂരമര്‍ദനം നടന്നത്. ഇതിന്റെ വിഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ആറ് പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതില്‍ ഒരു കുട്ടിയെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.