ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി – ദൃശ്യം പുറത്തുവിടണം ; വെല്ലുവിളിച്ച് പോക്‌സോ കേസ് പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കളമശേരി മെഡിക്കല്‍ കോളേജിനെ വെല്ലുവിളിച്ച് മോന്‍സനെതിരായ പോക്‌സോ കേസിലെ പരാതിക്കാരി. വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു. സുരക്ഷാ ജീവനക്കാരും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. മോന്‍സന്റെ മകന്‍ പഠിക്കുന്ന കോളേജാണെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരോപിച്ചു.

മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണ്. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യം ചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റം. പോലീസുകാര്‍ പോലും ചോദിക്കാത്ത ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പരാതിക്കാരി ഇരുന്ന് കരഞ്ഞു.

വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തു നിന്ന രണ്ട് വനിതാ പോലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...