കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ല : കെ.കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരി മെഡിക്കല്‍ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ബോധപൂര്‍വമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതിനെ തുടര്‍ന്ന് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓക്സിജന്‍ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തില്‍ ഗുരുതര അനാസ്ഥയുണ്ടായെന്നും നഴ്സിംഗ് ഓഫിസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്നും അതിന്റെ പേരില്‍ നഴ്സിംഗ് ഓഫിസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ വെളിപ്പെടുത്തിയിരുന്നു.

ഓക്സിജന്‍ മാസ്‌ക് അഴിഞ്ഞ നിലയിലും വെന്‍റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊവിഡ് ബാധിച്ച്‌ മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം.

അതേസമയം, സംസ്ഥാനത്ത് പിടിമുറിക്കിയ അവയവകച്ചവടത്തെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചു വീണ്ടും അവയവ കച്ചവട മാഫിയ സജീവമായതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവയവം ദാനം ചെയുന്നവര്‍ക്ക് നിയമപ്രശനം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രീ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....