ഇബ്രാഹിംകുഞ്ഞും മകനും കളമശ്ശേരിയില്‍ വേണ്ട ; മുസ്ലിം ലീഗ് നേതൃത്വത്തോട് ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കളമശ്ശേരി സിറ്റിങ് എംഎല്‍എ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളശ്ശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്തോട് ആവശ്യപ്പെട്ടു. ഇവര്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ ജയസാധ്യത കുറവാണ്. മാത്രമല്ല ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു.

കെ.എം.ഷാജിയെ കാസര്‍കോട് മത്സിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിര്‍പ്പ് അറിയിച്ചത്. മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷമാകും ലീഗിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരികയെന്ന് നേതാക്കള്‍ അറിയിച്ചു. പത്താം തീയതിക്ക് ശേഷമാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...