Sunday, May 19, 2024 6:49 pm

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : ശക്തമായ നടപിടികളുമായി കേന്ദ്ര നികുതി വകുപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര ജി.എസ്.ടി, കസ്റ്റംസ് വകുപ്പുകള്‍. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും വകുപ്പ് പ്രസിദ്ധപ്പെടുത്തി.

സമ്മതിദായകരെ സ്വാധീനിക്കാന്‍ പണം, ചരക്ക്, മദ്യം, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങളുടെ കടത്ത് എന്നിവ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളവും എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് നിരീക്ഷണ ടീമുകളെയും കേന്ദ്ര നികുതി വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ മറ്റ് എന്‍ഫോഴ്സ്മെന്റ്  ഏജന്‍സികളായ ആദായനികുതി, എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് തുടങ്ങിയവയുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. വ്യാപാരികളോട് ചരക്കുനീക്കം നടത്തുമ്പോളും വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കുന്ന ചരക്കുകളുടെയും മതിയായ രേഖകള്‍ സൂക്ഷിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ ചരക്കുനീക്കം അല്ലെങ്കില്‍ ചരക്കുകളുടെ അനധികൃത സംഭരണം, സമാനമായ കുറ്റകൃത്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 0484-2394105 നമ്പറിലോ: [email protected] എന്നു ഇമെയിലോ അതുമല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ജി.എസ്.ടി, കസ്റ്റംസ് ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന്...

0
പത്തനംതിട്ട : ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ...

കേരളത്തിലേക്ക് രാസലഹരിക്കടത്ത് : മുഖ്യപ്രതി പിടിയില്‍

0
എറണാകുളം : രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ...

റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ ;...

0
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49...

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...