പത്തനംതിട്ട : കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നൂറ്റിപതിനൊന്നാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ എ ഉത്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് രാജേഷ് കലഞ്ഞൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന പ്രഭ കലാമേള ഉത്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി മണിയമ്മ സംസ്ഥാന മേളകളിലെ വിജയികളെ അനുമോദിച്ചു. പ്ലാസ്ഥാനത്ത് മഠത്തിൽ രാമര് പോറ്റി മെമോറിയൽ എൻഡോവ്മെന്റ്കൾ ചടങ്ങിൽ വിതരണം ചെയ്തു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക സഫീന ടീച്ചറെ ആദരിച്ചു.
വിദ്യാർത്ഥി പ്രതിഭ നിരഞ്ജൻ വി, സോളാർ കാർ നിർമ്മിച്ച ആദിത്യൻ പി, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജ്, സംസ്ഥാന അധ്യാപക കലോത്സവ ജേതാവ് സജയൻ ഓമല്ലൂർ, അധ്യാപക പുരസ്കാരം നേടിയ ബിന്ദു ബി ചന്ദ്രൻ എന്നിവരെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പുഷ്പവല്ലി, പ്രിൻസിപ്പാൾ സക്കീന എം, സിന്ധു സുദർശൻ, ഫിലിപ്പ് ജോർജ്, ബിന്ദു അമ്പിളി, ശ്യാം ലേഔട്ട്, മായ എസ് നായർ, ലേഖ ബി, അനിൽ വി , പ്രസാദ് ലൂയിസ്, സജയൻ ഓമല്ലൂർ, സജീവ് പി, സാലിമോൾ, സഫീന എ, ബിജു ജെ, പ്രശാന്ത് കുമാർ, ലാൽ വർഗീസ്, എന്നിവർ പ്രസംഗിച്ചു.