കലോത്സവ വേദി ആഘോഷത്തിന്റെ വേദിയാക്കി മാറ്റണം : മന്ത്രി വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കലോത്സവ വേദികൾ ആഘോഷത്തിന്റെ വേദിയാക്കി മാറ്റണം എന്നും കലാപ വേദിയാക്കി മാറ്റരുത് എന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. തിരുമൂലപുരത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലോത്സവത്തിൽ കുട്ടികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നത് അല്ല പ്രധാനം. അവരുടെ അവതരണമാണ്. കലോത്സവങ്ങൾ വഴി കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആർദ്രതയുള്ള ഹൃദയം ഉള്ളവരാണ് കലാകാരൻമാരും കലാ കാരികളും. ശാസ്ത്രീയമായ കലകളുടെ അഭ്യാസം ബൗദ്ധിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇഷ്ടമുണ്ടായിട്ടും വരാൻ കഴിയാതെ പോയ ഒട്ടേറെ കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ് ജില്ലാ സ്കൂൾ കാലോത്സവങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. മാത്യു ടി തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി പി രാജപ്പൻ, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ്, പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ അനില ബി ആർ ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ, തിരുവല്ല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജിജി വട്ടശേരിൽ,തിരുവല്ല വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീബ കരിമ്പുംകാല,ക്ഷേമ കാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ ബിനു ജേക്കബ്, സജി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...