ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍ : ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. കുറച്ചു സമയത്തേക്കായിരുന്നു കമല ഹാരിസ് ഈ പദവി അലങ്കരിച്ചത്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസിലെ ഏറ്റവും പ്രായം കൂടിയ പ്രഡിഡന്റായ ജോ ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനായി അനസ്തേഷ്യ നല്‍കുന്നതിനാലാണ് താല്‍കാലികമായി അധികാരം കൈമാറിയത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ടര്‍ റീഡ് മെഡികല്‍ സെന്ററില്‍വച്ചാണ് ബൈഡന്‍ പരിശോധനയ്ക്ക് വിധേയനായത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അമേരികന്‍ സമയം രാവിലെ 10.10നായിരുന്നു അധികാരക്കൈമാറ്റം. 11.35 ആയപ്പോള്‍ ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു. 57 കാരിയായ കമല ഹാരിസാണ് അമേരികയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ വംശജയും കമല തന്നെയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...