കഞ്ചിക്കോട് ബ്രൂവറി : സർക്കാർ വിശ്വാസവഞ്ചന നടത്തുന്നു : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇൻഡോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ സർക്കാർ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മദ്യനയത്തെ സംബന്ധിച്ച എൽഡിഎഫിൻ്റെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണിത്. വലിയ അഴിമതി ലക്ഷ്യമിട്ടുള്ള നടപടി ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമാവും. ഡൽഹി മദ്യനയ അഴിമതിയിൽ പങ്കുള്ള കമ്പനിയുമായുണ്ടാക്കിയ കരാർ സർക്കാരിൻ്റെ എല്ലാ വിശ്വാസതയും തകർക്കുന്നതാണ്. ടെൻഡർ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ബ്രൂവറി അനുവദിച്ചത് അഴിമതിയാണെന്ന് എല്ലാവർക്കും അറിയാം. സർക്കാർ പൂർണമായും മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണ്. മദ്യലഭ്യത കുറയ്ക്കാനും, നിരോധനം പ്രോത്സാഹിപ്പിക്കാനും, ശക്തമായ നടപടികളിലൂടെയും പ്രചരണങ്ങളിലൂടെയും മദ്യത്തിനെതിരായ പൊതുജന അവബോധം വളർത്താനും ശ്രമിക്കേണ്ട സർക്കാർ തങ്ങളുടെ കടമ മറന്നിരിക്കുകയാണ്.

ബാറുകൾ അടച്ചുപൂട്ടുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് എട്ടുവർഷം കൊണ്ട് ബാറുകളുടെ എണ്ണം 29ൽ നിന്നും ആയിരത്തിൽ കൂടുതൽ എത്തിച്ചു. പാലക്കാടിനെ പോലെ ജലലഭ്യത കുറഞ്ഞ ജില്ലയിൽ ബ്രൂവറി വരുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവും. ഭൂഗർഭ ജലദൗർലഭ്യം കൂട്ടുവാൻ മാത്രമേ ഇത് കാരണമാവുകയുള്ളൂ. 2018ലും 2020ലും പിൻവാതിലിലൂടെ ബ്രൂവറി കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെട്ട പിണറായി വിജയൻ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 2011ൽ യുഡിഎഫ് കൊണ്ടുവന്ന മദ്യനയ അഴിമതിക്ക് സമാനമാണിത്. ബാർക്കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...