കാർ യാത്രക്കാരായ യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവം ; അഞ്ചുപേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 18-ന് പുലർച്ചെ 12:55 ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17), സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവർ സഞ്ചരിച്ചിരുന്ന കാർ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...