റെബ മോണികയുടെ കന്നഡ ചിത്രം ; ‘രത്‍നൻ പ്രപഞ്ച’യിലെ ഗാനം പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

റെബ മോണിക ജോണിന്റെ ചിത്രമായി കന്നഡയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ് രത്‍നൻ പ്രപഞ്ച. രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. റെബ മോണിക്ക ജോണും ചിത്രത്തിലെ ഗാന രംഗത്തുണ്ട്. ബി അജനീഷ് ലോക്നാഥ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സഞ്‍ജിത് ഹെഗ്‍ഡെയും അജനീഷ് ലോക്നാഥുമാണ് ഗായകര്‍.

റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായിക വേഷത്തിലാണ് റെബ മോണിക്ക അഭിനയിക്കുന്നത്. രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. രത്‍നൻ പ്രപഞ്ച എന്ന ചിത്രം നിര്‍മിക്കുന്നത്  കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേര്‍ന്നാണ്.

ശ്രീഷ കുഡുവല്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ രത്‍നൻ പ്രപഞ്ചയിലുണ്ട്. രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒക്ടോബര്‍ 22ന് റിലീസ് ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...