പൊന്നോണത്തെ വരവേൽക്കാൻ ചിത്രമതിലൊരുക്കി എറണാകുളത്തെ കപ്പ്രശ്ശേരി ഗ്രാമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൊന്നോണത്തെ വരവേൽക്കാൻ വിസ്മയ കാഴ്ച ഒരുക്കുകയാണ് എറണാകുളത്തെ കപ്പ്രശ്ശേരി ഗ്രാമം. 40 അടി നീളത്തിൽ ഒരുക്കിയ ചിത്രമതിൽ കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. ചിത്രമതിലിൽ കഥകളിയും തെയ്യവും അടങ്ങുന്ന കേരളത്തിന്റെ സാംസ്‌കാരിക കലാരൂപങ്ങളും നവോത്ഥാന നായകരുടെ ചിത്രങ്ങളും മറ്റും വരച്ച് വിസ്മയക്കാഴ്ച ഒരുക്കുകയാണ് കപ്പ്രാശ്ശേരിയിലെ തുമ്പപ്പൂ പ്രവർത്തകർ. ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, മലനാടിൻറെ പൈതൃക കലകളും സ്ഥാനം പിടിച്ച ചിത്രമതിൽ ഓണക്കാലത്തെ വഴിയോരങ്ങളിലെ വേറിട്ടകാഴ്ചയാണ്. യുവ ചിത്രകാരനായ ദിനേശൻ കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയിട്ടുള്ളത്. നാല് ദിവസം കൊണ്ടാണ് കറുപ്പ് നിറത്തിൽ കടും വർണക്കൂട്ടുകൾ ചേർത്ത് ചിത്രങ്ങൾ തയ്യാറാക്കിയത്. സ്ത്രീകളും, കുട്ടികളും വരയിൽ പങ്കാളികളായി. ചിത്ര മതിൽ ശ്രദ്ധ ആകർഷിച്ചതോടെ സെൽഫിയെടുക്കാനും, ദൃശ്യങ്ങൾ പകർത്താനുമുള്ള തിരക്കിലാണ് വഴിയാത്രക്കാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...