കരണ്‍ ജോഹറിന്റെ ജീവനക്കാരന്‍ ക്ഷിതിജ് പ്രസാദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവനക്കാരന്‍ ക്ഷിതിജ് പ്രസാദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. മുംബൈ കോടതി ഒക്ടോബര്‍ മൂന്ന് വരെയാണ് ക്ഷിതിജിനെ കസ്റ്റഡിയില്‍ വിട്ട അയച്ചത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് നടപടി. ഇന്നലെയാണ് നാര്‍ക്കോട്ടിത് കണ്‍ട്രോള്‍ ബ്യൂറോ ക്ഷിതിജിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ക്ഷിതിജിനെ എന്‍സിബി അറസ്റ്റ് ചെയ്തത്. ക്ഷിതിജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ക്ഷിതിജ് നിഷേധിച്ചിരുന്നു. തന്നെ ഫ്രെയിം ചെയ്യുകയാണെന്നായിരുന്നു ക്ഷിതിജിന്റെ അവകാശവാദം. നിരവധി മയക്കുമരുന്ന് ഏജന്റുമാരുമായി ക്ഷിതിജിന് ബന്ധമുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. എന്‍സിബിയുടെ പല ചോദ്യങ്ങള്‍ക്കും ക്ഷിതിജിന്റെ ഉത്തരം അവ്യക്തമായിരുന്നു. ക്ഷിതിജിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍സിബി അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...