കാര്‍ഗില്‍ യുദ്ധ വിജയം ഇന്‍ഡ്യക്കും സൈന്യത്തിനും എക്കാലവും അഭിമാനിക്കാനാവുന്നത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഗില്‍ യുദ്ധ വിജയം ഇന്‍ഡ്യക്കും ഇന്‍ഡ്യന്‍ സൈന്യത്തിനും എക്കാലവും അഭിമാനിക്കാവുന്നതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കാര്‍ഗിലില്‍ നുഴഞ്ഞ് കയറിയ പാക്കിസ്ഥാന്‍ പട്ടാളത്തിനെതിരെ വീരോചിതമായ ചെറുത്തു നില്‍പ്പ് നടത്തി നിരവധി ജവാന്മാരുടെ ജീവന്‍ ബലിയര്‍പ്പിച്ച് അഭിമാനകരമായ വിജയമാണ് ഇന്‍ഡ്യ നേടിയതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ പ്രദേശ് എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷ പരിപാടികള്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പേരില്‍ മേനി നടിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഈ വിജയത്തിന് ഇന്‍ഡ്യാ രാജ്യത്തെ പ്രാപ്തമാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരുകളേയും അതിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിമാരേയും വിസ്മരിക്കുകയാണെന്ന് ഡി.സി.സി  പ്രസിഡന്‍റ് പറഞ്ഞു. എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അനില്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി നിര്‍വ്വാഹക സമിതി അംഗം അബ്ദുള്‍കലാം ആസാദ്, കേണല്‍ പി.എ. മാത്യു, ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍, അനില്‍ കൊച്ചുമൂഴിക്കല്‍, സദാശിവന്‍പിള്ള ചിറ്റടിയില്‍, കെ.ബി. സന്തോഷ് കുമാര്‍, റെഞ്ചി തോമസ്, അഖില്‍ സന്തോഷ്, ഇ.ജെ. ബിനില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...