കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസ് : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ സ്വർണ്ണക്കവർച്ചാകേസിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് മാഫിയ തലവനായ കൊടുവള്ളി സൂഫിയാന്റെ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി (34) എന്ന കാസുവാണ് പിടിയിലായത്.

പോലീസിനെ വെട്ടിച്ച് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മുൻപ് സ്വർണ്ണക്കടത്തിനു കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫേ പോസെയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം സൂഫിയാനൊടൊപ്പം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന ‘പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട 65 ഓളം പ്രതികളെയും 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ  റിമാൻഡ് ചെയ്തു.

കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം എസ്.പി.  സുജിത്ത്ദാസ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട് അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സജ്ഞിവ്. കോഴിക്കോട് സിറ്റി ക്രൈം സ്കോ ഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ , ഷഹീർ പെരുമണ്ണ,  സതീഷ് നാഥ്, ദിനേശ് കുമാർ എന്നിവരാണ് കേസ്സന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...