കർണാടക ; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സോണിയ ഗാന്ധിയും ഇന്ന് കർണാടകയിലെത്തും. രാവിലെ 10 ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന റോഡ്‌ഷോ പ്രധാന വീഥികളിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് 1.30 ന് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് അവസാനിപ്പിക്കും. ഞായറാഴ്ച ബെംഗളൂരുവിൽ മോദി 26 കിലോമീറ്റർ റോഡ് ഷോ നടത്തും. അതേസമയം ഏറെ നാളുകൾക്ക് ശേഷമാണ് സോണിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്തുന്നത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് സോണിയ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. ഹൂബ്ലി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സോണിയ അഭിസംബോധന ചെയ്യും. 224 അംഗ കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































