ബി.ജെ.പിക്ക് തിരിച്ചടി ; കർണാടകയിൽ വീരശൈവ ലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വീരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക കത്തും ഫോറും പുറത്തിറക്കി. സംസ്ഥാനത്ത് ലിംഗായത്തുകളാണ് ഏറ്റവും കൂടുതലുള്ളത്. അതിനാല്‍ ഈ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും. കര്‍ണാടക മുന്‍മുഖ്യമന്ത്രിയായ ഷെട്ടാര്‍ ബി.ജെ.പി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സംസ്ഥാനത്ത് ആര് അധികാരത്തിലെത്തണം എന്നതില്‍ ലിംഗായത്തുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. പരമ്പരാഗതമായി ബി.ജെ.പിക്കാണ് ലിംഗായത്തുകള്‍ വോട്ട് ചെയ്യാറുള്ളത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങള്‍ കൂടിയാണ് ലിംഗായത്തുകള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍. വടക്കന്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ലിംഗായത്തുകളുള്ളത്. മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചൂരൽമല പുനരധിവാസം : ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് നടത്തുന്ന...

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...

കണ്ണൂരിൽ കനത്ത മഴയും കാറ്റും ; നിരവധി മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ...

0
കണ്ണൂർ : ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും...