ആതിരയുടെ കൊലപാതകം ; ഇ്രന്‍സ്റ്റഗ്രമിലെ അഖിയേട്ടന്റെ ഇരകളെതേടി പോലീസ്

For full experience, Download our mobile application:
Get it on Google Play

കാലടി: അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി കാലടി ചെങ്ങല്‍ സ്വദേശി ആതിരയെ കൊന്ന് വനത്തില്‍ തള്ളിയ കേസില്‍ എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അഖിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് പെരുമ്പാവൂര്‍ കോടതിയെ സമീപിക്കും. ആതിരയില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയതു പോലെ സമൂഹ മാധ്യമങ്ങളിലെ ബന്ധം വഴി മറ്റുള്ളവരില്‍നിന്നു അഖില്‍ പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടാകാം എന്നു പോലീസ് സംശയിക്കുന്നു. ഒരു സ്ത്രീയില്‍നിന്ന് ഒന്നര ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ടെന്നു വിവരമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷിക്കും.

ആതിരയെ അഖില്‍ കാറില്‍ കയറ്റിയ വല്ലം മുതല്‍ കൊലപ്പെടുത്തിയ തുമ്പൂര്‍മുഴി വനം വരെ പോലീസ് പരിശോധന നടത്തും. അഖിലിന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളായ ‘അഖിയേട്ടന്‍’ പരിശോധിക്കുമെന്നും അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ‘അഖിയേട്ടന്‍ 7771’ എന്ന പേരിലുള്ള ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പതിനൊന്നായിരത്തിലധികം ഫോളോവേഴ്സുണ്ട്. നിരവധി റീല്‍സ് വീഡിയോകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...