കരുമാടി ജലോത്സവം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിലിന്റെ കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച രണ്ടിനു കരുമാടിക്കുട്ടന്‍ മണ്ഡപത്തിനുസമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണു സംഘാടകര്‍. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും.മൂലം ജലോത്സവജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പോലീസ് ബോട്ട് ക്ലബ്ബിനും സ്വീകരണം നല്‍കും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 14 എന്നീപ്രകാരമുള്ള തുഴവള്ളങ്ങളും ഫൈബര്‍ ചുണ്ടന്‍, ഫൈബര്‍ വെപ്പ്, തെക്കനോടി വള്ളങ്ങളും മത്സരിക്കും. കേരള പോലീസ് ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍ പ്രദര്‍ശനത്തുഴച്ചില്‍ നടത്തും.

ജില്ലയിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളിലൊന്നായ കരുമാടിക്കുട്ടന്‍ മണ്ഡപത്തിന്റെ കടവില്‍ നടക്കുന്ന ജലോത്സവത്തിന് ടൂറിസം ഗ്രാന്റ് അനുവദിച്ചുതരണമെന്ന് ജലോത്സവസമിതി ആവശ്യപ്പെട്ടു.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, സമിതിയംഗങ്ങായ പി. പ്രദീപ് കുമാര്‍, ഷാജി കരുമാടി, അനിഷ് പത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...