കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; നടപടിക്കെതിരെ സി.പി.എമ്മില്‍ വീണ്ടും രാജി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക തലത്തിൽ വീണ്ടും രാജി. മാടായിക്കോണം സ്കൂൾ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.വി പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ പ്രഭാകരൻ എന്നിവരാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.

ബാങ്ക് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ കൃത്യമായ നടപടി എടുത്തിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ബ്രാഞ്ച് യോഗങ്ങളിൽ ഉൾപ്പെടെ സുജേഷ് കണ്ണാട്ട് പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ആരോപണം ഉന്നയിച്ച സുജേഷ് കണ്ണാട്ടിനെതിരേ പാർട്ടി തലത്തിൽ നടപടി എടുക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കൂടുതൽ പേർ സി.പി.എമ്മിൽനിന്ന് രാജിവെയ്ക്കുന്നത്.

പാർട്ടി തലത്തിലുള്ള നടപടി കീഴ്ഘടകങ്ങൾക്കെതിരേ മാത്രമാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടയിലാണ് രാജി. വിവിധ ബ്രാഞ്ച് കമ്മറ്റികളിൽ നിന്ന് കൂടുതൽ രാജി ഉണ്ടാകുമെന്നാണ് വിവരം. ഏകദേശം പത്തോളം പേരാണ് ഇതിനകം രാജിക്കത്ത് നൽകിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...