അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുഹറം, ഓണം പ്രമാണിച്ചുള്ള അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. 19, 20 തീയതികളില്‍ വാക്‌സിന്‍ ഡ്രൈവ് നടത്തി വാക്‌സിന്‍ വിതരണം ചെയ്യണം. അവധി ദിനങ്ങളിലും കോവിഡ് കണ്‍ട്രോള്‍ റൂം, സിഎഫ്എല്‍ടിസികള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായിരിക്കണം. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. ചടങ്ങുകള്‍, ഓണാഘോഷം, മറ്റ് പരിപാടികള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണം.

വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന തെറ്റായ ധാരണ ജനങ്ങളിലുണ്ട്. കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡിഡിപി കെ.ആര്‍ സുമേഷ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...