കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികള്‍ തേക്കടിക്കടുത്ത് നിര്‍മ്മാണം തുടങ്ങിയത് കോടികള്‍ മുടക്കുള്ള റിസോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തേക്കടി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിന്‍റെയും നേതൃത്വത്തില്‍ തേക്കടിക്ക് സമീപം നിര്‍മ്മാണം ആരംഭിച്ചത് കോടികളുടെ റിസോര്‍ട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകള്‍ പുറത്തു വന്നതിനെ തുടന്ന് മൂന്നു വര്‍ഷം മുന്പ് പണികള്‍ മുടങ്ങി.

തേക്കടിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്ഥലത്താണ് കോടികളുടെ റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. എട്ടേക്കറിലധികം സ്ഥലമാണ് ബിജോയ് ഉള്‍പ്പെടെയുള്ളവരുടെ കൈവശമുള്ളത്. തേക്കടി റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പില്‍ എ.കെ ബിജോയി 2014 ല്‍ കെട്ടിട നിര്‍മാണത്തിനുള്ള അനുമതിക്കായി കുമളി പഞ്ചായത്തില്‍ അപേക്ഷ നല്‍കി. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പണിയാനാണ് പെര്‍മിറ്റെടുത്തത്.

അഞ്ചു വര്‍ഷം മുമ്പാണ് നിര്‍മ്മാണം തുടങ്ങിയത്. 18 കോടിയുടെ പദ്ധതിയായിരുന്നു ലക്ഷ്യം. ഇതില്‍ മൂന്നരക്കോടിയുടെ ആദ്യഘട്ട നിര്‍മാണം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ബിജോയിയാണ് കരാറുകാരന് പണം നര്‍കിയിരുന്നത്. മൂന്നു വര്‍ഷം മുമ്പ് പണം വരവ് നിലച്ചു. ഇതോടെ പണികളും മുടങ്ങി.

മൂന്നു പേരില്‍നിന്നായി ബിജോയിയുടെ പേരില്‍ വാങ്ങിയ രണ്ടര  ഏക്കര്‍ സ്ഥലത്തെ നിര്‍മാണത്തിനാണ് ആദ്യം അനുമതി സമ്പാദിച്ചത്. 2017 ല്‍ പെര്‍മിറ്റ് പുതുക്കിയപ്പോള്‍ കൂടുതല്‍ നിര്‍മാണത്തിനുള്ള അനുമതിയും പഞ്ചായത്തില്‍ നിന്ന് വാങ്ങി. 50 മുറികളും ആയൂര്‍വേദ സ്പായും ഉള്‍പ്പെടെ നിര്‍മ്മിക്കാനായിരുന്നു പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...