കാസര്‍കോട്: അംഗന്‍വാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 11കാരന് ദാരുണാന്ത്യം. രാജേഷ് – നീതു ദമ്പതിയുടെ മകന്‍ അനേക് ആണ് മരിച്ചത്. കാസര്‍കോട് മടിക്കൈ മൂന്നു റോഡ് അംഗന്‍വാടിക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനേക്.അംഗന്‍വാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് അനേകിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































