കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർക്ക് സൂര്യാതപമേറ്റു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ജില്ലയിൽ കഠിനമായ ചൂട് തുടരുന്നതിനിടെ കാഞ്ഞങ്ങാട് നഗരസഭയിലെ കൗൺസിലർക്ക് സൂര്യാതപമേറ്റു. നഗരസഭയിലെ 19-ാം വാർഡ് കൗൺസിലറായ എൻ. ഉണ്ണികൃഷ്ണനാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഇരുചക്ര വാഹനത്തിൽ മടങ്ങി വരുന്നതിനിടെയാണ് സൂര്യതാപമേറ്റതെന്നാണ് നിഗമനം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിലവിൽ കൗൺസിലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലറുടെ കഴുത്തിന് താഴെയും ശരീരത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും നല്ല രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്.

വൈദ്യപരിശോധനയിൽ ഇത് സൂര്യാതപം തന്നെയാണെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം എന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....