ഭക്ഷണം കഴിക്കുന്നതിനിടെ തലയ്ക്കടിച്ചു ; നെടുങ്കണ്ടം കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത് സഹോദരനെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജി നൽകിയ മൊഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഏപ്രിൽ നാലിനാണു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. തന്റെ സഹോദരൻ രജി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സജി വീടിനുള്ളിലെത്തി ആക്രമണം നടത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ആദ്യം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയും തുടർന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് വരിഞ്ഞു മുറുക്കുകയുമായിരുന്നു. ഈ സമയം ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയ മാതാവ് മേരിക്കുട്ടിയെ സജി ക്രൂരമായി ആക്രമിച്ചതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മേരിക്കുട്ടിയുടെ കൈ ഒടിച്ച ശേഷം മൂക്കിനിടിച്ചാണ് പ്രതി അവരെ കൊന്നത്. ഇതിനുശേഷം അബോധാവസ്ഥയിൽ നിലത്തു കിടന്ന സഹോദരൻ രജിയെ കാലുകൊണ്ട് തലയിൽ ചവിട്ടിയാണ് പ്രതി കൊലപ്പെടുത്തിയത് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രണ്ടു ദിവസം മൃതദേഹങ്ങൾ വീടിനുള്ളിൽ  സൂക്ഷിച്ചു. മൂന്നാം ദിവസം രാത്രിയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ പ്രതി കുഴിച്ചുമൂടിയത്. സജിയെ നിലവിൽ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. എട്ടു വർഷം മുൻപ് കാണാതായ മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സജിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....