കാസർകോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

കാസർകോഡ് : കാസർകോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അതി ക്രൂരമായി മർദിച്ചെന്നാണ് കുട്ടികളുടെ മൊഴി. 5 വയസുകാരനെ മർ അയൽവാസി മർദന ദൃശ്യങ്ങൾ പകർത്തി പോലീസിന് കൈമാറി. രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റിലായി. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പോലീസിന് ലഭിക്കുന്നത്. അയൽവാസി ദൃശ്യങ്ങൾ പകർത്തി പോലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരിൽ ഏറ്റവും ഇളയ കുട്ടിക്കാണ് മർദനമേറ്റത്.

യാതൊരു കാരണവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അയൽവാസി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച് പോലീസിന് അയച്ചുകൊടുക്കുന്നതും. പോലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. കുഞ്ഞിനെ മർദിക്കുന്നുവെന്ന കാര്യം അപ്പോഴാണ് പിതാവ് അറിയുന്നത്. കുഞ്ഞിനെ വിദ​ഗ്ധ പരിശോധനക്കായി കുട്ടിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികൾ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനിൽക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. 13ഉം 5ഉം വയസുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...