ജമ്മു കശ്മീരില്‍ നിര്‍മ്മിച്ച ആറ് പാലങ്ങള്‍ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ജമ്മു കശ്മീരില്‍ നിര്‍മ്മിച്ച ആറ് പാലങ്ങള്‍ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും. 43 കോടി രൂപ മുതല്‍ മുടക്കിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാല് പാലങ്ങള്‍ അഖ്നൂര്‍ മേഖലയിലും രണ്ടെണ്ണം ജമ്മു -രാജ്പുര മേഖലയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

കശ്മീരിന്റെ സമഗ്രമായ വികസനത്തിനും അടിയന്തര ഘട്ടത്തിലെ സേനയുടെ അനായസമായ വിന്യാസത്തിനുമായി മേഖലയിലെ ചെറുതും വലുതുമായ മുഴുവന്‍ പാതകളും നവീകരിക്കാനും പുതിയ ഹൈവേ അടക്കമുള്ളവ നിര്‍മ്മിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 1,691 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഉത്തരാഖണ്ഡിലെയും ജമ്മു കശ്മീരിലെയും തന്ത്രപ്രധാന മേഖലകളിലെ പാതകളുടെ നിര്‍മ്മാണം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...