കവിയൂരിൽ അപകടക്കെണികളായി നിരവധി പാറക്കുളങ്ങൾ

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കവിയൂരിൽ അപകടക്കെണികളായി  പാറക്കുളങ്ങൾ മാറുന്നു. കാൽ നൂറ്റാണ്ടോളം പഴക്കമുള്ളതും  സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്തതുമായ  പാറക്കുളങ്ങളാണ്  കവിയൂർ നിവാസികൾക്ക്  പേടിസ്വപ്നമാകുന്നത്.   കോട്ടൂർ, നാഴിപ്പാറ, കോട്ടാമുണ്ടകം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിൽ ഏഴോളം കുളങ്ങളാണ് അപകടകരമായ നിലയിലുള്ളത്. കുട്ടികൾ ഉൾപ്പടെ  നിരവധി പേരാണ് ദിവസവും ഇവിടെ കുളിക്കാൻ  എത്തുന്നത്.

വെള്ളത്തിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് പലപ്പോഴും  അപകടമുണ്ടാകുന്നത്. മുക്കാൽ ഏക്കറോളം വിസ്തൃതിയും 30 അടിയിലധികം താഴ്ചയുമുള്ള ഈ പാറ കുളങ്ങൾ  ജലസമൃദ്ധവുമാണ്. കോട്ടാമുണ്ടകത്തിലെ പാറക്കുളത്തിൽമാത്രം കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നുപേർക്ക് ജീവൻ നഷ്ടമായിരുന്നു. വഴിയോരത്തുള്ള പല കുളങ്ങൾക്കും സംരക്ഷണഭിത്തിയും കെട്ടിയിട്ടില്ല. അധികൃതരുടെ മുൻപാകെ നിരവധി പരാതികല്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആരുംതന്നെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...