തിരുവനന്തപുരം: കെ എസ് ആർ ടി സി ഓർഡിനറിയിലെ സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ എന്ന് കെ ബി ഗണേഷ് കുമാർ. വിഷയത്തിൽ പരിശോധന വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു വാദം ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ സ്ത്രീകൾക്ക് അപകടം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിനെ കുറ്റപ്പെടുത്താൻ പറയുന്നതല്ലെന്നും മറിച്ച് അർഹമായ ആനുകൂല്യം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെഎസ്ആർടിസിയിലെ ബസുകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നുവെന്ന പ്രചാരണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. വ്യാജ വാർത്തകൾ ചമയ്ക്കുന്നത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ലെന്നും തെറ്റായ വാർത്തയാണ് ഒരു മാധ്യമം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആ വാർത്തയിൽ കാണിച്ച രേഖകൾ വ്യാജമാണെന്നും ഗണേഷ് കുമാർ കണക്കുകൾ നിരത്തി വ്യക്തമാക്കി
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























