ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണം ; കെസിബിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ പോലീസിനെതിരെ കെസിബിസി. കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജനവികാരം മാനിച്ചു പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗൺസിൽ കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. പോലീസിനെതിരെ സമര സമിതി കൺവീനർ ഫാ. യുജിൻ പെരേരയും രംഗത്തെത്തി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിന്‍ പെരേര പറഞ്ഞു. വൈദികരെ അടക്കം പോലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പോലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...