പി.എം.ജി.കെ.എ.വൈ പദ്ധതി : കേരളത്തിന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നവംബര്‍ വരെ നീട്ടിയ സാഹചര്യത്തില്‍ അഞ്ചുമാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1388 കോടി രൂപ വിലവരുന്ന 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കേരളത്തിലെ 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി.എം.ജി.കെ.എ.വൈ പദ്ധതിക്കുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര ഗവണ്‍മെന്റായിരിക്കും വഹിക്കുക.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നല്‍കിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ജനറല്‍ മാനേജര്‍ വി.കെ. യാദവ് അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലാവധിക്കാണ് ഇത്രയും അരി നല്‍കിയത്. 2020 ജൂലൈ മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിനായി 0.632 ലക്ഷം മെട്രിക് ടണ്‍ അരിയും 0.142 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും പ്രതിമാസം കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജൂലൈയിലേയ്ക്ക് അനുവദിച്ച ഭക്ഷ്യധാന്യം ഇതിനകം തന്നെ സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. അടുത്ത നാലുമാസത്തേയ്ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാനിയമത്തിന്റെ (എന്‍.എഫ്.എസ്.എ)യും പി.എം.ജി.കെ.എ.വൈ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് അനിവാര്യമായത്ര ഭക്ഷ്യധാന്യം എഫ്.സി.ഐയുടെ ഡിപ്പോകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണ്, ഇതില്‍ 4.80 ലക്ഷം മെട്രിക് ടണ്‍ എഫ്.സി.ഐയുടെ പക്കലും സംസ്ഥാനം സംഭരിച്ച 0.61 ലക്ഷം മെട്രിക് ടണ്‍ അരി (കസ്റ്റം മില്ല്ഡ് റൈസ്) സംസ്ഥാന ഗവണ്‍മെന്റിന്റെ പക്കലുമുണ്ട്. ഇതിന് പുറമെ വരും മാസങ്ങളിലെ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാനായി എഫ്.സി.ഐ ഡിപ്പോകളില്‍ നിരന്തരമായി സ്റ്റോക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....