കൊച്ചി: കേരള അഭിഭാഷക (ഭേദഗതി) ബിൽ 2026ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന നിയമ മന്ത്രി പി രാജീവ്. 1980 ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ സമഗ്രമായ ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് അഭിഭാഷകരും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സഹായിക്കുന്നതാണ് ഈ പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 10 ലക്ഷം രൂപയായിരുന്ന വിരമിക്കൽ, മരണാനന്തര ആനുകൂല്യം 20 ലക്ഷം രൂപയായി ഉയർത്തി. ചികിത്സാ സഹായം 2 ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വക്കാലത്തുകളിൽ പതിപ്പിക്കേണ്ട വെൽഫെയർ ഫണ്ട് സ്റ്റാംപുകളുടെ നിരക്കുകളും പുതുക്കി നിശ്ചയിച്ചു. ജൂനിയർ അഭിഭാഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് അഡ്വക്കേറ്റ് സ്റ്റൈപൻഡ് സ്റ്റാംപുകൾ ആരംഭിക്കും. 2025-ൽ കോടതി ഫീസുകളിൽ വന്ന വർധനയെ തുടർന്ന് ക്ഷേമനിധിയിലേക്ക് പ്രതിവർഷം ഏകദേശം 42 കോടി രൂപ അധികമായി ലഭിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























