മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിനു മുകളിൽ കുടുങ്ങി ; താഴെയിറക്കി പ്രഥമ ശുശ്രുഷ നൽകിയെങ്കിലും മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിന് മുകളിൽ കുടുങ്ങി. അഗ്നി രക്ഷസേന എത്തി താഴെയിറക്കി പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. അടൂർ നഗരസഭ പതിനാറാം വാർഡ് മുൻ കൗൺസിലർ എസ് ബിനുവിന്റെ പറക്കോട് ഉള്ള വീട്ടുപറമ്പിലെ തേക്കിന്റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ കൊടുമൺ ചിരണിക്കൽ സ്വദേശി (65) രാജൻ ആണ് മരിച്ചത്. മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബിനു മരത്തിലേക്ക് കയറി ഇയാളെ താങ്ങി നിർത്തുകയായിരുന്നു. വിവരമറിഞ്ഞ് അടൂർ അഗ്നി രക്ഷ നിലയം ഓഫീസർ വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും മരത്തിനു മുകളിൽ കയറി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടെ രാജനെ താഴെ ഇറക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12. 45 ന് ആയിരുന്നു സംഭവം. ഇയാളെ താഴെയിറക്കി ഉടൻ തന്നെ സേന CPR നൽകിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. സേനയുടെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...