സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബാറുടമകള്‍ക്കും ലഹരി മാഫിയകള്‍ക്കും വേണ്ടി : എ.കെ സുല്‍ത്താന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ബാറുടമകള്‍ക്കും ലഹരി മാഫിയകള്‍ക്കും വേണ്ടിയാണെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡന്റ് എ.കെ സുല്‍ത്താന്‍. മദ്യവര്‍ജനമെന്ന പ്രകടനപത്രിക വാഗ്ദാനം ഇടതു സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചെന്നും എ.കെ സുല്‍ത്താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത് 29 ബാറുകള്‍ മാത്രമാണ്. എന്നാല്‍ മദ്യവര്‍ജന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 712 ബാറുകളാണ് ആരംഭിച്ചത്.

കേരളത്തില്‍ മയക്കുമരുന്നു വ്യാപിക്കുന്നുവെന്നതിന്റെ പേരിലും കോടതി വിധിയുടെ മറവിലുമാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. കേരളത്തിലെ കുടുംബങ്ങളെ ശിഥിലമാക്കുന്ന സമീപനമാണ് മദ്യനയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് ഉപയോഗത്തിന്റെ കെണിയില്‍പ്പെടുന്നതിന്റെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.കെ സുല്‍ത്താന്‍ പറഞ്ഞു. സെക്രട്ടറി വേലായുധന്‍ കൊട്ടേക്കാട്, വൈസ് പ്രസിഡന്റ് കുമാരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...