ചെറുകോൽപ്പുഴ – റാന്നി റോഡ് വികസനം നൽകിയതിലും കൂടുതൽ ഭൂമി ഏറ്റെടുക്കാന്‍ സർക്കാർ നീക്കം ; ഭൂഉടമകൾ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി – ചെറുകോൽപ്പുഴ റോഡ് വികസനത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ഭൂഉടമകള റാന്നി എം.എൽ.എ കബളിപ്പിച്ചതായി ആക്ഷേപം. റോഡിന് 10 മീറ്റർ വീതി ആക്കുന്നതിന് സമ്മത പത്രം നൽകിയ ഭൂഉടമകളുടെ ഉറപ്പ് ലംഘിച്ച് പതിമൂന്നര മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ്  ഭൂഉടമകൾ സമരത്തിനൊരുങ്ങുന്നത്. റോഡിന്റെ വികസനത്തിനായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ 5 വർഷങ്ങൾക്ക് മുൻപ് അന്നത്തെ എം.എൽ.എ രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ വികസന ജാഥയിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂഉടമകൾ സ്ഥലം സൗജന്യമായി നൽകുകയും അളന്ന് കല്ലിടുകയും ചെയ്തതാണ്.

പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുമെന്ന പ്രതിക്ഷയിലാണ് വസ്തു ഉടമകൾ ഭൂമി നൽകിയത്. എന്നാൽ വസ്തു ഉടമകളുടെ കൂടുതൽ ഭൂമി ഏറ്റെടുത്ത് കിഫ്ബിയെ പദ്ധതി എൽപ്പിക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. തങ്ങൾ നൽകിയ 10 മീറ്റർ വിതിയിൽ നല്ല രീതിയിൽ റോഡ് പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് ഭൂ ഉടമകൾ പറയുന്നത്. എതിർ കരയിലുള്ള കോഴഞ്ചേരി – കിക്കൊഴൂർ – റാന്നി റോഡ് നല്ല രീതിയിൽ പത്ത് മീറ്റർ വീതിയില്‍ വികസിപ്പിച്ചത് അവർ ചൂണ്ടി കാണിയ്ക്കുന്നു. അതിന്റെ ആവശ്യമെ ഈ റോഡിനും ഉള്ളുവെന്നും അവർ പറഞ്ഞു. പത്ത് മീറ്റർ വികസനത്തിന് ഉപരിയായി ഭൂമി നൽകില്ലെന്നും ഇതിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...