തിരുവനന്തപുരം : കേരള ബാങ്കിന്റെ കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ ശാഖകളില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഇടപാടുകാരെ ബന്ധപ്പെടുന്നതിനും കുടിശ്ശികയെ കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നതിനുമായാണ് ബാങ്ക് ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സെന്ററിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ബുധനാഴ്ച നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍, ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ പി എസ് രാജന്‍, ജനറല്‍ മാനേജര്‍മാരായ സുനില്‍ ചന്ദ്രന്‍ സി, ജില്‍സ്‌മോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.





























