സി.ഐ.ടി.യു സിനിമ രംഗത്തേയ്ക്കും ; പുതിയ സംഘടന രൂപവൽകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി ട്രേഡ് യൂണിയനായ സി.ഐ.ടി യുവിന്റെ പ്രവർത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിയ്ക്കുന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ (കെ.സി.ഇ.ഫ് ) എന്ന പേരിൽ പുതിയ സിനിമ സംഘടന നിലവിൽ വന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ്. സിനിമ പി.ആർ.ഒ എ.എസ് പ്രകാശിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയർമാനുമായ കെ.എൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷമാണ് എല്ലാ വിഭാഗം സിനിമ പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണി നിരത്തുന്ന സംഘടനയ്ക്ക് രൂപം നൽകിയത്.

തുച്ഛമായ പ്രവേശന ഫീസും മാസവരിയും മാത്രം ഈടാക്കാനാണ് പുതിയ സിനിമ സംഘടനയ്ക്ക് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. അപേക്ഷ സമർപ്പിയ്ക്കുന്നവരുടെ രാഷ്ട്രീയം പരിഗണിയ്ക്കാതെ അർഹതയുള്ള എല്ലാവർക്കും സംഘടനയിൽ അംഗത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...