ഗവർണർ – സർക്കാർ പോര് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു ; കേരള കോൺഗ്രസ് (ജേക്കബ്)

For full experience, Download our mobile application:
Get it on Google Play

ചരൽക്കുന്ന്: ഗവർണർ – സർക്കാർ പോര് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽഎ പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലാണ്. സംസ്ഥാന രൂപീകരണ ശേഷം മുമ്പ് എങ്ങും ഉണ്ടാകാത്ത മൂല്യച്യുതിയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റി നിർത്തിയാൽ ഉന്നത വിദ്യാഭ്യാസ രംഗം പൂർണമായും രാഷ്ട്രീയ വത്കരിക്കപ്പെടും. നിയമസഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് തയ്യാറാകാതിരുന്നാൽ അത് ഭരണഘടനാപരമായി ഭരണ പ്രതിസന്ധി സൃഷ്ടിക്കും. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം ഇല്ലാതെ നിയമസഭ സമ്മേളിച്ചാൽ സഭാ നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും അനൂപ് ജേക്കബ്എം എൽഎ പറഞ്ഞു.

ഗവർണറുടെ ഏകാധിപത്യ നടപടികളോട് അംഗീകരിക്കാൻ കഴിയാത്തതിനൊപ്പം ഗവർണരും സർക്കാരും പരസ്പരം ഒത്തുകളിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു, സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാർഷിക പ്രമേയങ്ങൾ ക്യാമ്പിൽ ഇന്ന് അവതരിപ്പിച്ചു.

സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ, സംഘാടക സമിതി ജനറൽ കൺവീനർ സനോജ് മേമന, പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബാബു വലിയവീടാൻ, ജോണി സെബാസ്റ്റ്യൻ, വി ഡി ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജു പാണാലിക്കൽ, കെ ആർ ഗിരിജൻ, കരുമം സുന്ദരേശൻ, സുനിൽ എടാപ്പാലക്കാട്, ചിരട്ടക്കോണം സുരേഷ്, പ്രേo സൺ മാഞ്ഞാമറ്റം, പിഎസ് ജെയിംസ്, റെജി ജോർജ്, കല്ലട ഫ്രാൻസിസ് സംസ്ഥാന ട്രഷറർ വത്സൻ അന്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ രാഷ്ട്രീയവും പ്രാദേശിക പാർട്ടികളും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം ക്ലാസെടുത്തു. നാളെ രാവിലെ 11 ന് സമാപന സമ്മേളനം കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...