299 രൂപയ്ക്ക് 3000 ജിബി ഇന്‍റര്‍നെറ്റ് ; കിടിലന്‍ ഓഫറുകളുമായി കെ ഫോണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കെ ഫോണ്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍ പുറത്തുവന്നു. ആറ് മാസത്തെ പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. 20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ് നിരക്ക് ഏറ്റവും കുറഞ്ഞത്. ഒരു മാസത്തേക്ക് 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപ. 30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2094 രൂപ. 40 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.

50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ. 75 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ. 100 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ. 150 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ. 200 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ. 250 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ. കെ ഫോണ്‍ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്ഷന്‍ എടുക്കാന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു ബന്ധപ്പെടും. തുടര്‍ന്ന് കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡര്‍മാരെ ഏല്‍പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....