സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് യഥാക്രമം 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 10 ദിവസത്തിനുള്ളിൽ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയുമാണ് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,590 രൂപയിലും പവന് 36,720 രൂപയിലും ആണ് കഴിഞ്ഞ രണ്ടുദിവസമായി വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.

അമേരിക്കയിൽ പണപ്പെരുപ്പം കൂടുമെന്ന സൂചനകൾ വന്നതോടെ വീണ്ടും എല്ലാവരും സ്വർണം എന്ന സുരക്ഷിത നിക്ഷേപത്തിലേക്കു പതുക്കെ തിരിച്ചുവരികയാണ്. അതിനിടക്ക് പലിശനിരക്കുകളും ഉയർന്നേക്കുമെന്ന സൂചനകളുണ്ട്. സ്വർണം വീണ്ടും ഒരു വൻ വിലവർധനവിലേക്കു നീങ്ങുമെന്ന സൂചനകളും രാജ്യാന്തര വിപണിയിൽ നിന്നും വരുന്നുണ്ട്. രൂപയെ വെച്ച് അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കുന്നതും സ്വർണവില ഇന്ത്യൻ മാർക്കറ്റിൽ ഉയർത്താൻ സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...