ഡിസംബറിൽ സ്വർണത്തിന് മങ്ങിയ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,485 രൂപയിലും പവന് 35,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സംസ്ഥാനത്ത് നവംബർ മാസം സ്വർണവില കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. നവംബർ ഒന്നിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയുമായിരുന്നു വില. നവംബറിൽ ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വില വ്യത്യാസം നേരിട്ടിരുന്നു. നവംബർ 16ന് ഏറ്റവും ഉയർന്ന നിരക്കായ ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയും രേഖപ്പെടുത്തി.

നവംബർ 3,4 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 35,640 രൂപയും രേഖപെടുത്തി. രാജ്യാന്തരവിപണിയിൽ ഫെഡ് ചെയർമാൻ പണപ്പെരുപ്പം താൽക്കാലികം അല്ല എന്ന പ്രസ്താവനക്കൊപ്പം ഫെഡിന്റെ ബോണ്ട് വാങ്ങൽ വേഗത്തിൽ നടപ്പിലാക്കണമെന്ന് കൂടി പറഞ്ഞത് ഡോളറിനും ബോണ്ടിനും നൽകിയ മുന്നേറ്റം സ്വർണത്തിന് രാജ്യാന്തര വിപണിയിൽ ഇന്നലെ വീഴ്ച നൽകി. അതോടെ 1770 ലേക്ക് വീണു സ്വർണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...

കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

0
കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക്...