സംസ്ഥാനത്ത് പട്ടയ മിഷൻ പദ്ധതിക്ക് മെയ് 19ന് തുടക്കമാകും ; ഔദ്യോഗിക ഉദ്ഘാടനം കോട്ടയത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സംസ്ഥാനത്തെ ഭൂരഹിതരെ ഭൂ ഉടമകളാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പട്ടയ മിഷൻ പദ്ധതിക്ക് മെയ് 19 മുതൽ തുടക്കമാകും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് വച്ചാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യുകയാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും മലയോര മേഖലയിലുള്ളവർ, പട്ടിക വിഭാഗക്കാർ, കോളനി നിവാസികൾ എന്നിവർക്കാണ് മുൻഗണന നൽകുക. കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്തെ 1,015 കോളനികളിൽ താമസക്കാരായ 16,231 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട്.

സംസ്ഥാനത്തെ 77 ഓളം താലൂക്ക് ലാൻഡ് ബോർഡുകളിൽ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട് 1,298 കേസുകളാണ് നിലനിൽക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ താലൂക്ക് ബോർഡുകളെ 4 മേഖലകളായി തരംതിരിച്ച് ഓരോന്നിന്റെയും ചെയർമാനായി ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിട്ടുണ്ട്. കേസുകൾ ഒത്തുതീർപ്പാക്കുന്ന പക്ഷം 23,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാൻ കഴിയുകയും, ഇവ അർഹർക്ക് വിതരണം ചെയ്യുന്നതുമാണ്. പട്ടയത്തിന് അർഹരായവരുടെ വിശദാംശങ്ങൾ എംഎൽഎമാരുടെയും, മറ്റു ജനപ്രതിനിധികളുടെയും സഹായത്തോടെയാണ് ശേഖരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...