ഡെങ്കിപ്പനി ഭീതിയിൽ കേരളം ; പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്നു, ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്. രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും വളരെ രൂക്ഷമായി തുടരുകയാണ്. കൂടാതെ നീണ്ടനിരയാണ് സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല. നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവര്‍ഷത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍.

ദിനംപ്രതി പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും.സാധാരണ വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേര്‍ക്കാണ്. ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ചിക്കന്‍പോക്സും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...